കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏകദിന ഉപവാസം ആഗസ്ത് 25ന്

പിഎസ്‌സിയെ നോക്കുകുത്തിയാക്കി നടക്കുന്ന അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുക.

ലൈഫ് മിഷൻ പദ്ധതി അഴിമതി സമഗ്രമായി അന്വേഷിക്കുക. മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുക.

അസംഘടിത തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകുക.

അഴിമതിക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് ഈ ദുർഭരണത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ഏകദിന ഉപവാസം 25/08/2020 രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ.