അഭിവന്ദ്യനായ ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗം ജനാധിപത്യ മതേതര കേരളത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിട്ടുള്ളത് .
വർഷങ്ങളായി അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സ്നേഹം ഏറ്റുവാങ്ങാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. സൗമ്യ മധുരമായ പെരുമാറ്റത്തിലൂടെ പരിചയപ്പെട്ടവരുടെ ഹൃദയം പിടിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പൊതുജീവിതത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ എനിക്കു നൽകിയ ഉപദേശ നിർദേശങ്ങൾ ഏറെ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിൽ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
ഹൈദരാലി ശിഹാബ് തങ്ങളുടെ പാവന സ്മരണക്കു മുമ്പിൽ ആദരമർപ്പിക്കുന്നു.
– മുല്ലപ്പള്ളി രാമചന്ദ്രൻ