പെരിയയിലെ കല്ലിയോട്ട് പ്രദേശത്തെ ശരത്ത് ലാലും, കൃപേഷും ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും നീറുന്ന ഓർമ്മകളാണ്. ശരത് ലാലിന്റെയും കൃപേഷിന്റെയും ഘാതകൻമാർ CPM അനുഭാവികളാണെന്നിരിക്കെ ഈ സർക്കാരിന് കീഴിൽ നീതി ലഭിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവരുടെ പിതാക്കന്മാർ CBI അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് CBIക്ക് കൈമാറിയിട്ടും നാളിതുവരെയായി കുറ്റപത്രവും കേസ് ഡയറിയും CBIക്ക് സർക്കാർ ഇതുവരെ കൈമാറിയിട്ടില്ല.
ഈ നീതിനിഷേധത്തിന് എതിരെ കാസർകോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനും ധീര രക്തസാക്ഷികളുടെ വന്ദ്യ പിതാക്കന്മാരും 24 മണിക്കൂർ അനുഷ്ഠിക്കുന്ന ഉപവാസത്തിന്റെ ഉത്‌ഘാടനം നടത്തിയപ്പോൾPosted by Mullappally Ramachandran on Monday, 24 August 2020